Skip to main content

25 ദിവസം പിന്നിട്ട് ആലപ്പുഴ നഗരസഭയിലെ ടെലി മെഡിസിൻ സേവനം

 

ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരസഭയിൽ ആരംഭിച്ച ടെലിമെഡിസിൻ സംവിധാനം 25 ദിവസങ്ങൾ പിന്നിട്ടു. ഇത്തരം സേവനം ഏർപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൊന്നാണ് ആലപ്പുഴ. ജനറൽ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രി, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ 30ഓളം ഡോക്ടർമാരാണ് ഈ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നത്. ദിവസവും നൂറിലധികം രോഗികൾ ടെലി മെഡിസിനിലൂടെ വൈദ്യസഹായം തേടുന്നുണ്ട്. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൗൺസിലർമാർ മുഖേനയും നഗരസഭയുടെ വോളണ്ടിയർമാർ മുഖേനയും രോഗികൾക്ക് എത്തിച്ചു നൽകുന്നുണ്ട്.

ടെലി മെഡിസിൻറെ പ്രധാന ഏകോപനം നിർവ്വഹിക്കുന്നത് കാരുണ്യ പാലിയേറ്റിവ് പ്രവർത്തകരാണ്. കോവിഡ് പോസിറ്റീവായവർ, ക്വാറൻറ്റൈനിലുള്ളവർ, മറ്റ് അസുഖങ്ങളുള്ളവരടക്കം മൂവായിരത്തിലധികം പേർ ആലപ്പുഴ നഗരസഭയുടെ ടെലി മെഡിസിൻ സേവനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ടെലി മെഡിസിൻ സേവനങ്ങൾക്കായി 0477 2251792,9020996060, 9745 202363 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.

date