Skip to main content

താത്പര്യപത്രം ക്ഷണിച്ചു

മാനസിക വെല്ലുവിളി നേരിടുന്ന വനിതകളെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ കൊല്ലം വെളിയം വില്ലേജിൽ കായിലയിൽ പ്രവർത്തിക്കുന്ന പ്രിയാ ഹോം എന്ന സ്ഥാപനത്തിന്റെ സ്ഥലത്ത് അന്തർദേശീയ നിലവാരത്തിലുള്ള പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് സർക്കാർ അംഗീകൃത എജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദമായ എസ്റ്റിമേറ്റ് സഹിതമുള്ള പ്രൊപ്പോസൽ ജൂൺ 5ന് മുമ്പ് സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നൽകണം. പ്രിയാ ഹോമിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ  www.sjd.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്‌സ് 1608/2021
 

date