Skip to main content

പി. പത്മരാജൻ എഴുതിത്തീരാത്ത തൂലിക  ബാക്കിവച്ച അനശ്വര പ്രതിഭ: സാംസ്‌കാരിക മന്ത്രി 

 

ആലപ്പുഴ: വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ സർഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു പി. പത്മരാജനെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ. പി. പത്മരാജന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നത് പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരൻ എന്ന നിലയിലാണ്. ശക്തമായ ഭാഷയുടെ പിൻബലത്തിൽ ഭാവന കൂട്ടിച്ചേർത്ത് മെനഞ്ഞെടുത്ത മനുഷ്യബന്ധങ്ങളുടെ വൈകാരിക വർണ്ണനകൾ എന്നും പത്മരാജന്റെ രചനകളെ വേറിട്ടു നിർത്തി. കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ വരും തലമുറയ്ക്കായി കരുതിവച്ചു. മലയാള സഹിത്യലോകത്തിനും സിനിമാലോകത്തിനും ഒരേപോലെ സംഭാവനകൾ നൽകിയ കലാകാരനാണ് പത്മരാജനെന്നും അനുസ്മരണകുറിപ്പിൽ മന്ത്രി പറഞ്ഞു. 

date