Skip to main content

ഗോപിയാശാന് ജന്മദിനാശംസ നേർന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി

 

ആലപ്പുഴ: കഥകളി കലാകാരൻ ഡോ. കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകൾ നേർന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ. കഥകളിയിലെ സമുന്നത കലാകാരനായ ഗോപിയാശാൻ കേരളത്തിന് ലോകപ്രശസ്തി നേടിത്തന്ന ക്ലാസിക്കൽ രംഗകലയിലെ ജീവിച്ചിരിക്കുന്ന ചരിത്രപുരുഷനാണ്. പച്ചവേഷങ്ങളുടെ എക്കാലത്തെയും താരുണ്യത്തിടമ്പ്. കൗമാരപ്രായത്തിൽ തന്നെ കഥകളിയിലൂടെ വിശ്വോത്തര കലാകാരനായി വളർന്നത് അത്ഭുതത്തോടെയാണ് നമുക്ക് നോക്കിക്കാണാനാവുക. മലയാളികളുടെ അഭിമാനമായ ഗോപിയാശാന് ഇനിയും അരങ്ങുകളിൽ സജീവമായി തുടരുവാനാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
 

date