Skip to main content

മലപ്പുറം ജില്ലയില്‍ 6,61,928 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ പ്രത്യേക വിഭാഗങ്ങളിലായി മുന്‍ഗണനാ ക്രമത്തില്‍ നടക്കുന്ന വാക്സിനേഷന്‍ പ്രവര്‍ത്തികളുടെ ഭാഗമായി വെള്ളിയാഴ്ച വരെ 6,61,928 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 5,32,202 പേര്‍ ഒന്നാം ഡോസും 1,29,726 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

ആരോഗ്യ പ്രവര്‍ത്തകരില്‍ 39,354 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 28,009 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 17,762 പേര്‍ക്ക് ഒന്നാം ഡോസും 16,892 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേരാണ് ഇതുവരെയായയി രണ്ടാം ഘട്ട വാക്സിന്‍ സ്വീകരിച്ചത്. നേരത്തെ 33,546 പോളിംഗ് ഉദ്യോഗസ്ഥര്‍ ആദ്യ ഘട്ട വാക്സിന്‍ സ്വീകരിച്ചിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,41,347 പേര്‍ ആദ്യഘട്ട വാക്സിനും 71,926 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 18 മുതല്‍ 44 വയസു വരെ പ്രായമുള്ളവരില്‍ 193 പേരാണ് ഒന്നാം ഘട്ട വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

 

date