Skip to main content

ഡോക്ടര്‍മാരും മരുന്നും ഇനി വീട്ടിലെത്തും കൊണ്ടോട്ടി മണ്ഡലത്തില്‍ മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ചു

കോവിഡ് മുക്ത കൊണ്ടോട്ടി എന്ന ലക്ഷ്യത്തിന്റെ  ഭാഗമായി  രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സയും, കൗണ്‍സിലിംഗും പരിചരണവും ലഭ്യമാക്കുന്ന മൊബൈല്‍ ക്ലിനിക്ക് പദ്ധതിക്ക് കൊണ്ടോട്ടി മണ്ഡലത്തില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ നിയുക്ത എം.എല്‍.എ ടി.വി. ഇബ്രാഹിം നിര്‍വഹിച്ചു. അടുത്ത ദിവസം മുതല്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് തലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

സന്നദ്ധ സേവകരായ ഡോക്ടര്‍മാരുടെയും, പാലിയേറ്റീവ് ക്ലിനിക്കുകളെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡോക്ടറും നഴ്‌സും ഉള്‍പ്പെട്ട സംഘം ഓക്‌സിജന്‍, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയുമായി പ്രത്യേക വാഹനത്തിലാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കുന്നത്.   ആദ്യ ഘട്ടത്തില്‍  പഞ്ചായത്ത് തലത്തില്‍ ഓരോ വാഹനങ്ങള്‍ ആണ് സജീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമ സുഹ്‌റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനുപമ, സനൂബ് മാസ്റ്റര്‍, അഷ്‌റഫ് മടാന്‍, എ. മൊയ്തീന്‍ അലി, അദ്‌നാന്‍ പുതിയറക്കല്‍, വി. ഖാലിദ്, മിനിമോള്‍, റംല കൊടവണ്ടി, ഫിറോസ് കുറുപ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

date