Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

മലപ്പുറം താലൂക്ക് ഗവ. ആശുപത്രിയില്‍ നഗരസഭാ പ്രൊജക്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. നഴ്‌സിംഗ്/ജി.എന്‍.എം, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം - 1,100 രൂപ. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം മെയ് 26ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി lsthqhmpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734866, 9961484911.

date