Skip to main content
ടിഐ മധുസൂദനൻ എം എൽ എ , നഗരസഭാധ്യക്ഷ  കെവി ലളിത എന്നിവരുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിൽ സജ്ജീകരിച്ച കോവിഡ് വാർഡ്  സന്ദർശിക്കുന്നു

പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍  കൊവിഡ് വാര്‍ഡ് ആരംഭിക്കും

പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ഒരുക്കിയ കൊവിഡ് വാര്‍ഡ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്   ടി ഐ മധുസൂദനന്‍ എംഎല്‍എ അറിയിച്ചു. താലൂക്കാശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ കൊവിഡ് രോഗികള്‍ക്കായി 20 ഓക്‌സിജന്‍ ബെഡുകളാണ് താലൂക്കാശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. 10 കിടക്കകളോടുകൂടിയ ഡയാലിസിസ് സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയില്‍ എടക്കാട് കഴിഞ്ഞാല്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയിലാണ് ഡയാലിസിസ് സൗകര്യം ലഭ്യമാക്കുന്നതെന്ന് നഗരസഭാധ്യക്ഷ കെ വി ലളിത അറിയിച്ചു.
താലൂക്കാശുപത്രി ജീവനക്കാരോക്കാര്‍ക്കു പുറമെ എന്‍എച്ച്എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായുള്ള ജീവനക്കാരുടെ സേവനവും ലഭ്യമാക്കും. ആശുപത്രി ജീവനക്കാരോടൊപ്പം യുവജന സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും കോവിഡ് വാര്‍ഡ് സജ്ജീകരിക്കുന്നതില്‍ ലഭ്യമാക്കിയിട്ടുണ്ട്.
നഗരസഭ വൈസ് ചെയര്‍മാന്‍ പിവികുഞ്ഞപ്പന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വി സജിത, ടി വിശ്വനാഥന്‍, കൗണ്‍സലര്‍ കെ യു രാധാകൃഷ്ണന്‍, കോറോം സി എഫ് എൽ ടി സി നോഡൽ ഓഫീസർ ഡോ. നിസാര്‍, ഡോ. സുനിത മേനോന്‍, നഴ്‌സിംഗ് സൂപ്രണ്ട് മേരിക്കുട്ടി, പിആര്‍ഒ ജാക്‌സണ്‍ എഴിമല, ഹെഡ് നഴ്‌സുമാരായ സനൂജ, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു

date