Skip to main content

23.6 കോടി രൂപയുടെ കൃഷിനാശം 

 

മെയ് 10 മുതല്‍ ഇന്നലെ(22) വരെ കാറ്റിലും മഴയിലും  കോട്ടയം ജില്ലയിലുണ്ടായത് 23.6 കോടി രൂപയുടെ കൃഷിനാശം. 8161 കര്‍ഷകരുടെ  4812.51 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ക്ക് നഷ്ടം സംഭവിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്. 

നെല്ല്, റബര്‍, കപ്പ, വാഴ എന്നിവയാണ് പ്രധാനമായും നശിച്ചത്.  വിവിധ ബ്ലോക്കുകളിലെ നാശനഷ്ടത്തിന്റെ കണക്ക്(ലക്ഷത്തില്‍): ഈരാറ്റുപേട്ട-28.97, ഏറ്റുമാനൂര്‍-291.08 ,
കടുത്തുരുത്തി - 446.32 കാഞ്ഞിരപ്പള്ളി- 41.29, മാടപ്പള്ളി-120.97, പാലാ-177.98 പള്ളം-500.24, പാമ്പാടി-25.51, ഉഴവൂര്‍-121.20 , വൈക്കം-97.27, വാഴൂര്‍-514.03

date