Skip to main content

ക്ഷീര കർഷകർക്ക് കൈത്താങ്ങുമായി  അരൂർ ഗ്രാമപഞ്ചായത്ത്

 

ആലപ്പുഴ : കാലവർഷക്കെടുതിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് കൈത്താങ്ങുമായി അരൂർ ഗ്രാമപഞ്ചായത്ത്. അരൂർ സെൻട്രൽ ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റയും, തീറ്റപ്പുല്ലും വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി വിതരണ ഉദ്ഘാടനം നിർവഹിച്ചു.

അരുർ ക്ഷീര സംഘം പ്രസിഡണ്ട് കെ ആർ രാജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പി ബിജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. കെ ഉദയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ അമ്പിളി ഷിബു, പഞ്ചായത്ത് അംഗങ്ങൾ, ക്ഷീരസംഘം പ്രതിനിധികൾ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.
 

date