Skip to main content

മഴക്കെടുതി, കോവിഡ് ദുരിതമനുഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റ

 

ജില്ലയില്‍ മഴക്കെടുതി മൂലം കന്നുകാലികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്ന ക്ഷീര കര്‍ഷകര്‍, 2021 മെയ് മാസത്തില്‍ കോവിഡ് അനുബന്ധ ക്വാറന്റൈന്‍ മൂലം പ്രയാസം നേരിട്ട കര്‍ഷകര്‍ എന്നിവര്‍ക്ക് കൈതാങ്ങായി മൃഗസംരക്ഷണ വകുപ്പ് സൗജന്യ കാലിത്തീറ്റ നല്‍കുന്നു. ഉല്‍പ്പാദനക്ഷമതയുള്ള ഉരു ഒന്നിന് പ്രതിദിനം 70 രൂപ നിരക്കില്‍ പരമാവധി 20 ദിവസത്തേക്കാണ് കാലിതീറ്റ സൗജന്യമായി നല്‍കുക.

ഇതിനായി ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ കര്‍ഷകര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലെ ഡോക്ടറെ  ഫോണില്‍ വിളിച്ചറിയിക്കുകയും അതിനു ശേഷം വാര്‍ഡ് മെമ്പര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ അതാതു മൃഗാശുപത്രിയില്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സി. ജെ. സോജി അറിയിച്ചു.

കണ്‍ട്രോള്‍ റൂം ആരംഭിച്ചു

മഴക്കെടുതി മൂലം കര്‍ഷകര്‍ക്ക് മൃഗസമ്പത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്  ജില്ലയിലെ ചീഫ് വെറ്ററിനറി ഓഫീസറുടെ കീഴില്‍ 9447303310 എന്ന നമ്പറില്‍ 24 മണിക്കൂര്‍ കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

date