Skip to main content

കോവിഡ് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

 

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് അനുവദിച്ച മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. കുത്തിയത്തോട് ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുമാണ് മെഡിക്കൽ ഉപകരണങ്ങൾ കൈമാറിയത്.

പൾസ് ഓക്‌സിമീറ്ററുകൾ, ആന്റിജൻ കിറ്റുകൾ, പി.പി.ഇ കിറ്റുകൾ തുടങ്ങിയവയാണ് നൽകിയത്. പള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്കും വെട്ടക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്കുമാണ് ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ് ഉപകരണങ്ങൾ കൈമാറിയത്. വെട്ടക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം കെ.ഡി. ജയരാജ് അധ്യക്ഷത വഹിച്ചു.

പള്ളിത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, വൈസ് പ്രസിഡന്റ് പി.പി. രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം മേരി ടെലിഷ്യ, പഞ്ചായത്തംഗങ്ങളായ വിമല ജോൺസൺ, കെ.ആർ. സുഗതൻ, ഷീല സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

date