Skip to main content

എം.ബി.എ. പ്രവേശനം

 

ആലപ്പുഴ: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ജൂൺ രണ്ടിന് രാവിലെ 10ന് എം.ബി.എ പ്രവേശനത്തിന് ഓൺലൈൻ ഇന്ററാക്ഷൻ സെക്ഷൻ നടത്തും. ബിരുദത്തിന് 50 ശതമാനം മാർക്കും
കെ മാറ്റ്/ സി മാറ്റ്/ കാറ്റ് സ്‌കോറുമാണ് യോഗ്യത. ഇരട്ട സ്‌പെഷലൈസേഷനോടെ 60 കുട്ടികൾക്കാണ് പ്രവേശനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് ഡിസ്‌ക്ഷനും ഇന്റർവ്യൂവും ഒഴിവാക്കി പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെയും ബിരുദത്തിന് ലഭിച്ച മാർക്കിന്റെയും അടിസ്ഥാനത്തിൽ നേരിട്ടാണ് പ്രവേശനം. അപേക്ഷകർ ഇന്ററാക്ഷന് പങ്കെടുക്കാനുള്ള ലിങ്ക് http://meet.google.com/bbc-hyyk-bzu. വിശദവിവരത്തിന് ഫോൺ: 8547618290,9188001600.
 

date