Skip to main content

ജില്ലയിൽ 2794 പേർ രോഗമുക്തർ; 1591 പേർക്ക് കോവിഡ് 

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച (മേയ് 27) 1591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2794 പേർ രോഗമുക്തരായി. 18.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1580 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,46,161 പേർ രോഗമുക്തരായി. 19,994 പേർ ചികിത്സയിലുണ്ട്.

date