Skip to main content

നദികളിൽ ജലനിരപ്പ് ഉയർന്നു; ചെങ്ങന്നൂരിൽ ഒൻപത്  കുടുംബങ്ങളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി

 

- ജില്ലയിലാകെ ആറു ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ: കനത്തമഴയും കിഴക്കൻ വെള്ളത്തിന്റെ വരവും മൂലം ജില്ലയിലെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നതോടെ ചെങ്ങന്നൂർ താലൂക്കിൽ ഒൻപതു കുടുംബങ്ങളിലെ 32 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
എട്ടു പുരുഷന്മാരും 13 സ്ത്രീകളും 11 കുട്ടികളുമാണുള്ളത്. ഇതിൽ രണ്ടു പേർ മുതിർന്ന പൗരന്മാരാണ്.
കീഴ്ച്ചേരിമേൽ ജെ.ബി.എസ്. സ്‌കൂളിലെ ക്യാമ്പിൽ നാലു കുടുംബങ്ങളിലെ 13 പേരും മാന്നാർ മുട്ടേൽ എസ്.എം.ഡി.എൽ.പി സ്‌കൂളിൽ ഒരു കുടുംബത്തിലെ അഞ്ചു പേരും എണ്ണക്കാട് പകൽ വീട്ടിൽ നാലു കുടുംബങ്ങളിലെ 14 പേരുമാണുള്ളത്.

ടൗട്ടേ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രകൃതിക്ഷോഭത്തെത്തുടർന്ന് ആരംഭിച്ച ക്യാമ്പുകൾ ഉൾപ്പടെ ജില്ലയിൽ നിലവിൽ ആറു ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ചേർത്തല താലൂക്കിലെ തുറവൂർ മണക്കോടം ജി.എൽ.പി. സ്‌കൂളിലെ ക്യാമ്പിൽ ഏഴു കുടുംബങ്ങളിലെ 21 പേരും മാവേലിക്കര താലൂക്കിലെ തൃപ്പെരുംതുറ ഗവൺമെന്റ് യു.പി. സ്‌കൂളിൽ മൂന്നു കുടുംബങ്ങളിലെ 16 പേരും തൃപ്പെരുന്തുറ സെന്റ്. ആന്റണിസ് പള്ളി ഹാളിൽ ഒരു കുടുംബത്തിലെ ഏഴു പേരുമുണ്ട്.

ആറു ക്യാമ്പുകളിലായി 20 കുടുംബങ്ങളിലെ 76 പേരാണുള്ളത്. 23 പുരുഷന്മാരും 29 സ്ത്രീകളും 24 കുട്ടികളുമുണ്ട്. ഇതിൽ എട്ടു പേർ മുതിർന്ന പൗരന്മാരാണ്.

date