Skip to main content

മൂന്നു ലക്ഷത്തിന്റെ ഓക്‌സിജൻ ഉപകരണങ്ങളും അരലക്ഷം രൂപയും സംഭാവന നൽകി കരിമുളയ്ക്കൽ സ്വദേശി

 

ആലപ്പുഴ: ജില്ലയിലെ കോവിഡ് പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഓക്‌സിജൻ കോൺസെൻട്രേറ്ററും ഫ്‌ളോ മീറ്ററുമടക്കം മൂന്നു ലക്ഷം രൂപയുടെ ഉപകരണങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയും സംഭാവന നൽകി ചാരുംമൂട് കരിമുളയ്ക്കൽ സ്വദേശിയായ വ്യവസായി ബെന്നി ജോർജ് പാളേംകെട്ടിവിളയിൽ. 50 പൾസ് ഓക്‌സോമീറ്ററുകളും രണ്ട് നെബുലൈസറുകളും 50 ഫ്‌ളോ മീറ്ററുകളും വാങ്ങി നൽകി. ഇതോടൊപ്പം ഓക്‌സിജൻ കോൺസെൻട്രേറ്ററും സംഭാവന നൽകി. മുംബൈം സുപ്രീം അലേഡ് സർവീസസ് എന്ന സ്ഥാപനത്തിന്റ മാനേജിംഗ് ഡയറക്ടറായ ബെന്നി ജോർജ് കളക്‌ട്രേറ്റിൽ നേരിട്ടെത്തിയാണ് ഉപകരണങ്ങളും സംഭാവനയും കൈമാറിയത്. ജില്ല കളക്ടർ എ. അലക്‌സാണ്ടർ ഉപകരണങ്ങൾ കൈപ്പറ്റി. സബ് കളക്ടർ എസ്. ഇലക്യ സന്നിഹിതയായിരുന്നു

date