Skip to main content

പി.എസ്.സിക്ക് പ്രവർത്തനാനുമതി; പൊതുനിയന്ത്രണങ്ങളിൽ ഇളവ്

 

ആലപ്പുഴ: പി.എസ്.സി. ക്ക് മിനിമം ജീവനക്കാരെ വച്ച് പ്രവർത്തിക്കുന്നതിന് സർക്കാർ അനുമതി. കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പൊതുനിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമന അഡൈ്വസ് അയയ്ക്കുന്നതിനായി പി.എസ്.സി. ക്ക് പ്രവർത്തനാനുമതി നൽകി സർക്കാർ ഉത്തരവായത്. മറ്റിളവുകൾ ചുവടെ: 

10,12 ക്ലാസ് പരീക്ഷ മൂല്യനിർണയ ജോലിയിലുള്ള അധ്യാപകർക്കും ക്രമീകരണങ്ങൾക്കായി നിയോഗിക്കപ്പെട്ട മറ്റു ജീവനക്കാർക്കും ജീവനക്കാരുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വീട്ടിൽനിന്ന് ഓഫീസിലേക്കും തിരിച്ചും യാത്രചെയ്യാം.

വെട്ടുകല്ല്/ചെത്ത് കല്ല് എന്നിവ ചെത്തി എടുക്കാനും ഇവ നിർമാണ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനും അനുമതി.

റബർ മരങ്ങൾക്ക് റെയിൻ ഗാർഡ് ഇടുന്നതിന് അനുമതി. ഇതിനാവശ്യമായ സാധനസാമഗ്രികൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി. 

മലഞ്ചരക്ക് വ്യാപാര കടകൾക്ക് ചൊവ്വാഴ്ച പ്രവർത്തിക്കാം. (ഇടുക്കി, വയനാട് ജി്‌ലകളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തനാനുമതി)

ഓട്ടോ മൊബൈൽ സ്‌പെയർ പാർട്‌സ് വിൽക്കുന്ന കടകൾക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കാം. 

മേയ് 25ന് പുറത്തിറക്കിയ ഈ ഉത്തരവുപ്രകാരമുള്ള ഇളവുകൾ മലപ്പുറം ജില്ലയ്ക്ക് ബാധകമല്ല.

date