Skip to main content

തോട് ശുചീകരിച്ചു

 

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ കളത്തട്ട് ജംഗ്ഷന് കിഴക്കുഭാഗത്തുള്ള കുമ്പളത്താക്കൽ തോട് ശുചീകരിച്ചു. കനത്ത മഴയിലും തോട്ടിലെ ഒഴുക്കു നിലച്ചിരിക്കുകയായിരുന്നു. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഹയാത്ര ജീവകാരുണ്യ സാംസ്കാരിക സമിതി പ്രവർത്തകർ ചേർന്നാണ് തോട് ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനം എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു.

തോട്ടിൽ പോളയും മാലിന്യങ്ങളും നിറഞ്ഞതിനെ തുടർന്ന് ഒരു കിലോമീറ്ററിലധികം വരുന്ന തോട് നിറഞ്ഞു കവിഞ്ഞു. സമീപത്തെ കളത്തട്ട് ജംഗ്ഷൻ- വെട്ടിക്കരി റോഡും പുരയിടങ്ങളും വീടുകളും വെളളത്തിലായതോടെ ജനജീവിതവും ദുസ്സഹമായി. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ്, സഹയാത്രാ പ്രസിഡൻറ് ആർ റജിമോൻ, സെക്രട്ടറി ജെ. രാജേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തോട് ശുചീകരിച്ച് ഒഴുക്ക് പുനസ്ഥാപിച്ചത്.

date