Skip to main content

പുതുക്കിയ മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം

 

കേരള തീരത്ത്  27-05-2021,28 -05-2021 & 29 -05-2021 എന്നീ  തീയ്യതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം 

തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ - മധ്യപടിഞ്ഞാറൻ  അറബിക്കടൽ,തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ - മധ്യപടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ ,തമിഴ്‌നാട് -കന്യാകുമാരി-ആന്ധ്രാതീരങ്ങൾ  എന്നീ സമുദ്രഭാഗങ്ങളിൽ  27-05-2021,28 -05-2021& 29-05-2021 എന്നീ തീയ്യതികളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

30.05.2021 മുതൽ 31.05.2021 എന്നീ തീയ്യതികളിൽ തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ - മധ്യപടിഞ്ഞാറൻ  അറബിക്കടൽ, ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും,ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ്
 
27.05.2021 രാത്രി 11:30  വരെ 3  മുതൽ  3.8  മീറ്റർ ഉയരത്തിൽ  പൊഴിയൂർ (തിരുവനന്തപുരം) മുതൽ കാസർഗോഡ് വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന്  ദേശീയ  സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

28.05.2021 രാത്രി 11:30  വരെ 3.5   മുതൽ 4  മീറ്റർ ഉയരത്തിൽ  കൊളച്ചൽ  മുതൽ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന്  ദേശീയ  സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

മത്സ്യ തൊഴിലാളികളും,തീരദേശ വാസികളും  ജാഗ്രത പാലിക്കേണ്ടതാണ് 

date