Skip to main content

സ്റ്റാർട്ടപ് ടോക്ക് മെയ് 29ന്

കാസർകോട് ജില്ലയിലെ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ കൂട്ടായ്മയായ കാസർകോട് സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റി കേരളം സ്റ്റാർട്ടപ് മിഷനുമായി കൈകോർത്തു സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ് ടോക്ക് പരിപാടിയുടെ മൂന്നാംഎഡിഷൻ മെയ് 29ന് ഉച്ച മൂന്ന് മണിക് ഓൺലൈനായി നടക്കും. നിരവധി സ്റ്റാർട്ടപ്പുകളിൽ തന്റെ അനുഭവ സമ്പത്തു മുതൽ കൂട്ടാക്കി കഥാ ആപ്പ് എന്ന ഓഡിബിൾ ഇൻഫോ മൊബൈൽ ആപ്ലിക്കേഷന്റെ സ്ഥാപകൻ ഇഷാൻ മുഹമ്മദ് 'ലീൻ സ്റ്റാർട്ടപ്'  എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. കാസർകോട് ജില്ലയിലെ വളർന്നു വരുന്ന യുവ സംരംഭകർക്കും വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ് തുടങ്ങാനും അത് മുന്നോട്ട് കൊണ്ടുപോവാനുമാവശ്യമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഓരോ മാസവും 1 സെഷൻ എന്ന രീതിയിൽ  12 സെഷനുകളാണ് നടക്കുക. വിജയകരമായി സ്റ്റാർട്ടപ് സംരംഭങ്ങൾ നടത്തി പരിചയമുള്ള സ്റ്റാർട്ടപ് സ്ഥാപകരോ സഹസ്ഥാപകരോ മാത്രമാണ് സെഷനുകൾ കൈകാര്യം ചെയ്യുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ  bit.ly/ksumstartuptalks എന്ന ലിങ്കിൽ രജിസ്റ്റർ  ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 7736495689 എന്ന നമ്പറിൽ ബന്ധപ്പെടുക.

date