Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ 4,505 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.82 ശതമാനം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,057 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ 65 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 44,658 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 65,292 പേര്‍

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 27) 4,212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടി.പി.ആര്‍) കുറവുണ്ടായി. ടി.പി.ആര്‍ 16.82 ശതമാനമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച മാത്രം 4,505 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,33,721 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവരാണ് കൂടുതല്‍ പേരും. ഇത്തരത്തില്‍ 4,057 പേരാണ് രോഗബാധയുണ്ടായത്. 65 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 87 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

65,292 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,658 പേര്‍ ചികിത്സയിലാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,429 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 291 പേരും 180 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,055 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 809 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നത് ആശ്വാസമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗ വ്യാപനം പരിശോധിച്ച് ഉറപ്പാക്കി നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വ്യാഴാഴ്ച (മെയ് 27) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 70
ആലങ്കോട് 15
ആലിപ്പറമ്പ് 27
അമരമ്പലം 106
ആനക്കയം 30
അങ്ങാടിപ്പുറം 22
അരീക്കോട് 31
ആതവനാട് 20
ഊരകം 48
ചാലിയാര്‍ 26
ചീക്കോട് 20
ചേലേമ്പ്ര 21
ചെറിയമുണ്ടം 36
ചെറുകാവ് 34
ചോക്കാട് 37
ചുങ്കത്തറ 31
എടക്കര 37
എടപ്പറ്റ 32
എടപ്പാള്‍ 24
എടരിക്കോട് 05
എടവണ്ണ 32
എടയൂര്‍ 15
ഏലംകുളം 32
ഇരിമ്പിളിയം 28
കാലടി 14
കാളികാവ് 26
കല്‍പകഞ്ചേരി 15
കണ്ണമംഗലം 33
കരുളായി 92
കരുവാരക്കുണ്ട് 51
കാവനൂര്‍ 43
കീഴാറ്റൂര്‍ 22
കീഴുപറമ്പ് 14
കോഡൂര്‍ 16
കൊണ്ടോട്ടി 70
കൂട്ടിലങ്ങാടി 37
കോട്ടക്കല്‍ 61
കുറുവ 29
കുറ്റിപ്പുറം 45
കുഴിമണ്ണ 42
മക്കരപ്പറമ്പ് 52
മലപ്പുറം 129
മമ്പാട് 39
മംഗലം 30
മഞ്ചേരി 114
മങ്കട 19
മാറാക്കര 17
മാറഞ്ചേരി 42
മേലാറ്റൂര്‍ 33
മൂന്നിയൂര്‍ 91
മൂര്‍ക്കനാട് 47
മൂത്തേടം 03
മൊറയൂര്‍ 40
മുതുവല്ലൂര്‍ 40
നന്നമ്പ്ര 18
നന്നംമുക്ക് 12
നിലമ്പൂര്‍ 50
നിറമരുതൂര്‍ 25
ഒതുക്കുങ്ങല്‍ 54
ഒഴൂര്‍ 13
പള്ളിക്കല്‍ 30
പാണ്ടിക്കാട് 44
പരപ്പനങ്ങാടി 85
പറപ്പൂര്‍ 101
പെരിന്തല്‍മണ്ണ 106
പെരുമണ്ണ ക്ലാരി 11
പെരുമ്പടപ്പ് 19
പെരുവള്ളൂര്‍ 48
പൊന്മള 03
പൊന്മുണ്ടം 15
പൊന്നാനി 76
പൂക്കോട്ടൂര്‍ 42
പോരൂര്‍ 52
പോത്തുകല്ല് 15
പുലാമന്തോള്‍ 23
പുളിക്കല്‍ 10
പുല്‍പ്പറ്റ 30
പുറത്തൂര്‍ 50
പുഴക്കാട്ടിരി 16
താനാളൂര്‍ 102
താനൂര്‍ 36
തലക്കാട് 59
തവനൂര്‍ 18
താഴേക്കോട് 68
തേഞ്ഞിപ്പലം 09
തെന്നല 17
തിരുനാവായ 68
തിരുവാലി 20
തൃക്കലങ്ങോട് 48
തൃപ്രങ്ങോട് 27
തുവ്വൂര്‍ 20
തിരൂര്‍ 36
തിരൂരങ്ങാടി 52
ഊര്‍ങ്ങാട്ടിരി 89
വളാഞ്ചേരി 50
വളവന്നൂര്‍ 28
വള്ളിക്കുന്ന് 29
വട്ടംകുളം 26
വാഴക്കാട് 10
വാഴയൂര്‍ 11
വഴിക്കടവ് 56
വെളിയങ്കോട് 32
വേങ്ങര 86
വെട്ടത്തൂര്‍ 35
വെട്ടം 77
വണ്ടൂര്‍ 70
 

date