Skip to main content

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ക്കുള്ള മെഡിക്കല്‍കിറ്റ് വിതരണം ചെയ്തു

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആര്‍ ആര്‍ ടി അംഗങ്ങള്‍ക്കുള്ള മെഡിക്കല്‍ കിറ്റിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയ സ്പെഷ്യല്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ക്കുള്ള മെഡിക്കല്‍ കിറ്റുകളാണ് വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്‍സ് ഓക്സിമീറ്റര്‍, ത്രീ-ലയര്‍ മാസ്‌ക്, സാനിറ്റൈസര്‍, ഫെയ്സ് ഷീല്‍ഡ്, ഗ്ലൗസ്, പി പി ഇ കിറ്റ്, തുടങ്ങിയവയാണ് ഒരു മെഡിക്കല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൈസ് പ്രസിഡണ്ട് എ.കെ അബ്ദുറഹ്‌മാന്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍ വി.പി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുഹ്സില ഷഹീദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ടി റസീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ കാപ്ഷന്‍: ബ്ലോക്ക് പഞ്ചായത്ത് ആര്‍.ആര്‍.ടി അംഗങ്ങള്‍ക്കുള്ള മെഡിക്കല്‍ കിറ്റ് വിതരണോല്‍ഘാടനം പ്രസിഡണ്ട് ഷെജിനി ഉണ്ണി നിര്‍വഹിക്കുന്നു.

date