Skip to main content

ട്രാന്‍സ്ജെന്റേഴ്‌സിന് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് 19 നെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പടെ തുടരുന്ന പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. 700 രൂപ വിലവരുന്ന ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ 59 കിറ്റുകളാണ് അവരുടെ താമസ സ്ഥലങ്ങളില്‍ എത്തിച്ച് നല്‍കിയത്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ട്രാന്‍സ് ജെന്റര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം വിജി റഹ്‌മാന്‍, ആദര്‍ശ്, അബൂബക്കര്‍ കെ.സി എന്നിവര്‍ കിറ്റ് വിതരത്തിന് നേത്വത്വം നല്‍കി.
 

date