Skip to main content

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

ഏറനാട് താലൂക്ക് തല സ്പെഷ്യല്‍ സ്‌ക്വാഡ് വ്യാഴാഴ്ച ആനക്കയം, പാണായി, ഇരുമ്പുഴി, മുണ്ടുപറമ്പ്, കോട്ടപ്പടി, മലപ്പുറം എന്നിവടങ്ങളിലെ 11 റേഷന്‍ കടകളടക്കം 17 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ ഏഴ് റേഷന്‍ കടകള്‍ക്കെതിരെ നടപടിയെടുത്തു. റേഷന്‍ കടകളില്‍ സാനിറ്റൈസര്‍ വിതരണം ചെയ്തതോടൊപ്പം സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി.

പൊതു വിപണിയിലെ പരിശോധനയില്‍ വിലനിലവാരം പാലിക്കാത്തതിന് മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കി. മെഡിക്കല്‍ ഷോപ്പുകളില്‍ മാസ്‌ക്, സാനിറ്റൈസര്‍, തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യതയും വിലനിലവാരവും സംഘം പരിശോധിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍ ദത്ത് ജി.എ, കെ.പി. അബ്ദുള്‍നാസര്‍, മോഹനന്‍ വി.കെ എന്നിവര്‍ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  
 

date