Skip to main content

ദേവസ്വങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും : മന്ത്രി കെ. രാധാകൃഷ്ണ൯

 

ക്ഷേത്ര വിശ്വാസികളെ വിശ്വാസത്തിലെടുത്തുകൊണ്ട്‌  ദേവസ്വങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന്‌ ദേവസ്വം  മന്ത്രി കെ രാധാൃഷ്‌ണൻ പറഞ്ഞു. ബന്ധപ്പെട്ടവരുമായെല്ലാം ചർച്ച ചെയത്‌ സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരും. വിവാദമുണ്ടാക്കലല്ല ലക്ഷ്യം. നാടിനും വിശ്വാസികൾക്കും ഉപകാരപ്രദമായ രീതിയിൽ ദേവസ്വത്തിന്റെ പ്രവർത്തനങ്ങളെ മാറ്റും.  ദേവസ്വം ബോർഡിലെ ജീവനക്കാരെയും കോവിഡ് കാല പ്രതിസന്ധി ബാധിച്ചിട്ടുണ്ട്‌. ഈ പ്രതിസന്ധി വികസനത്തെ  ബാധിക്കാത്ത വിധത്തിൽ  പരിഹരിക്കാൻ  ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ലഭിച്ച സ്വീകരണത്തിന്‌ ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

date