Skip to main content

കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ നേതൃത്വത്തിൽ ടെലി കൗൺസലിംഗ് ആരംഭിച്ചു

 

കോവിഡ് മഹാമാരിയിൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ ടെലി കൗൺസിലിംഗ് ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനിൽ യുവജന കമ്മീഷൻ ചെയർപേഴ്സൻ ചിന്താ ജെറോം നിർവഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.എം. രൺദിഷ്, കമ്മീഷൻ മുൻ അംഗം കെ.വി.രാജേഷ്, ജില്ലാ കോ-ഓർഡിനേറ്റർമാരായ ആർ.എൽ.ശ്രീലാൽ, ചിന്നു ചന്ദ്രൻ, യൂത്ത് ഡിഫൻസ് ഫോർസ് അംഗങ്ങളായ കെ.എൽ.അശ്വതി, സി.ആർ.കാർത്തിക എന്നിവർ ആശംസകൾ നേർന്നു. കൗൺസലിംഗ് ആവശ്യമുള്ളവർക്ക് ജില്ലാ കോ-ഓർഡിനേറ്റർമാരുടെ നമ്പറുകളിൽ വിളിക്കാവുന്നതാണ്. ഫോൺ - 9946266262, 8943129796

date