Skip to main content

വാക്സിൻ ചാലഞ്ചിൽ പങ്കടുത്ത് പഴയന്നൂർ ബ്ലോക്ക് അംഗങ്ങളും ഉദ്യോഗസ്ഥരും

 

വാക്സിൻ സൗജന്യമായി നൽകാനുള്ള കേരള സർക്കാർ തീരുമാനത്തിന് പിന്തുണയുമായി പഴയന്നൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ 85000 രൂപ സമാഹരിച്ചു.
പഴയന്നൂർ ബ്ലോക്കിന് കീഴിലുള്ള ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ബ്ലോക്ക് അംഗങ്ങളും ചേർന്നാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് തുക സമാഹരിച്ചു നൽകിയത്.

പട്ടികജാതി പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ 
രാധാകൃഷ്ണന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം 
അഷറഫ് തുക കൈമാറി.

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പ്രശാന്തി, 
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി ശ്രീജയൻ, അരുൺ കാളിയത്ത്, മെമ്പർമാരായ അനീഷ് പി.എം, പ്രേമദാസ്, ഷിജിത എന്നിവർ സന്നിഹിതരായിരുന്നു.

date