Skip to main content

തീരപ്രദേശങ്ങളിൽ ഒരു കോടി രൂപ ചെലവഴിച്ചു  താൽക്കാലിക കടൽഭിത്തി നിർമ്മിക്കും

 

ആലപ്പുഴ : ജില്ലയിലെ തീരപ്രദേശങ്ങളിൽ താൽക്കാലിക കടൽഭിത്തി നിർമ്മിച്ച് കടലാക്രമണം തടയാൻ നടപടിയായി. ഇതിനായി ഒരു കോടി രൂപയാണ് അടിയന്തരമായി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. തോട്ടപ്പള്ളി മുതൽ അരൂർ വരെയുള്ള തീര പ്രദേശങ്ങളിലെ കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ വീടുകളുടെ സംരക്ഷണം അടക്കം ലക്ഷ്യമിട്ടാണ് അടിയന്തിരമായി താൽക്കാലിക കടൽഭിത്തി നിർമ്മിക്കാൻ അനുമതിയായത്.

മണൽ നിറച്ച ജിയോ ബാഗുകൾ അടുക്കിയാണ് താൽക്കാലിക കടൽഭിത്തി നിർമിക്കുക. മൂന്ന് പാളികളായാണ്  ജിയോ ബാഗുകൾ അടുക്കുക. പുറക്കാട്, ഒറ്റമശേരി, ചേർത്തല എന്നീ തീരപ്രദേശങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കടലാക്രമണം കണക്കിലെടുത്താണ് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കടൽഭിത്തി നിർമ്മിക്കാനുള്ള അടിയന്തര നടപടി. 
 

date