Skip to main content

ഭിന്നശേഷിക്കാർക്ക് വാക്‌സിനെടുക്കാൻ പ്രത്യേക ക്രമീകരണം മെയ് 31ന്

 

ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ മുൻഗണന വിഭാഗമായ ഭിന്നശേഷിക്കാർക്ക് ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിൽ മെയ് 31ന് പ്രത്യേക ക്രമീകരണമൊരുക്കി വാക്‌സിനേഷൻ ലഭ്യമാക്കും.
18- 44 വയസ് പ്രായമായ ഭിന്നശേഷിക്കാർക്ക് മുൻഗണന ലഭിക്കുന്നതിനായി അവരുടെ ഡിസബിലിറ്റി സർട്ടിഫിക്കറ്റ്/ ഭിന്നശേഷി ഐഡി കാർഡ് അപ്ലോഡ് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം.   വാക്‌സിനേഷൻ കേന്ദം നിശ്ചയിച്ച മൊബൈൽ സന്ദേശം (അപ്രൂവൽ മെസേജ്) ലഭ്യമായ 18-44 വയസ് പ്രായമായ ഭിന്നശേഷിക്കാർക്ക് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും 45 വയസിന് മുകളിൽ പ്രായമായവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് മെയ് 31ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ സൗകര്യമൊരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ 100  ഭിന്നശേഷിക്കാർക്കാണ് ഓരോ കേന്ദ്രത്തിലും വാക്‌സിനേഷന് വേണ്ടി സൗകര്യം ഒരുക്കിയിട്ടുള്ളത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഭിന്നശേഷിക്കാർ അതത് അംഗനവാടി വർക്കർമാരെ വിവരം അറിയിക്കേണ്ടതും അവരുടെ നിർദ്ദേശാനുസരണം വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തേണ്ടതുമാണ്. വാക്‌സിനേഷൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 8075297123, 8606613406, 9947049233 എന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ജില്ല സാമൂഹിക നീതി ഓഫീസർ എ.ഒ. അബിൻ അറിയിച്ചു.

date