മഴ: ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 256 പേര്
മഴ തുടരുന്നതിനിടെ പത്തനംതിട്ട ജില്ലയില്‍ നാലു താലൂക്കുകളിലായി കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളില്‍ 256 പേര് കഴിയുന്നു. അടൂര്‍, കോഴഞ്ചേരി, തിരുവല്ല, കോന്നി താലൂക്കുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
അടൂര്‍ താലൂക്കിലെ ഒരു ക്യാമ്പിലായി ഏഴ് കുടുംബങ്ങളിലെ അഞ്ച് പുരുഷന്മാരും ഒന്‍പത് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 15 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ മൂന്നു ക്യാമ്പുകളിലായി 13 കുടുംബങ്ങളിലെ 14 പുരുഷന്മാരും 15 സ്ത്രീകളും 14 കുട്ടികളും ഉള്‍പ്പടെ 43 പേരാണുള്ളത്. തിരുവല്ല താലൂക്കില്‍ എട്ടു ക്യാമ്പുകളിലായി 37 കുടുംബങ്ങളിലെ 46 പുരുഷന്മാരും 46 സ്ത്രീകളും 47 കുട്ടികളും ഉള്‍പ്പടെ 139 പേരാണു കഴിയുന്നത്. കോന്നി താലൂക്കിലെ ഒരു ക്യാമ്പിലായി 24 കുടുംബത്തിലെ 24 പുരുഷന്മാരും 29 സ്ത്രീകളും ആറു കുട്ടികളും ഉള്‍പ്പടെ 59 പേരുമാണു കഴിയുന്നത്.
അടൂര്‍ താലൂക്കിലെ ക്യാമ്പില്‍ കഴിയുന്നവരില്‍ നാലുപേരും കോഴഞ്ചേരിയില്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ ഒന്‍പതും തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന 13 പേരും കോന്നി ക്യാമ്പില്‍ കഴിയുന്ന 11 പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ അഞ്ചുപേരാണ് കോന്നിയിലെ ക്യാമ്പില്‍ കഴിയുന്നത്. ഒരു ഗര്‍ഭിണിയും കോന്നി ക്യാമ്പില്‍ കഴിയുന്നു.
അടൂര്‍, കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി കോന്നി എന്നീ താലൂക്കുകളിലായി പത്ത് പേരുടെ വീടുകളാണു ഭാഗികമായി തകര്‍ന്നത്. അടൂര്‍ മൂന്ന്, കോഴഞ്ചേരി, മല്ലപ്പള്ളി, കോന്നി എന്നിവിടങ്ങളില്‍ രണ്ടു വീടുകള്‍ വീതവും റാന്നിയില്‍ ഒരു വീടുമാണ് ഇതുവരെ ഭാഗികമായി തകര്‍ന്നത്.
- Log in to post comments