Skip to main content

പള്‍സ് ഓക്‌സി മീറ്ററുകള്‍ വിതരണം ചെയ്തു

വയനാട് ലോകസഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്‍സ് ഓക്‌സി മീറ്ററുകളുടെ വിതരണം ആരംഭിച്ചു. രാഹുല്‍ഗാന്ധി എം.പിയുടെ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക് വഴി 1,500 പള്‍സ് ഓക്‌സി മീറ്ററുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി വിതരണം ചെയ്യുന്നത്.

വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി. റുബീനക്ക് പള്‍സ് ഓക്‌സി മീറ്റര്‍ നല്‍കി എ.പി. അനില്‍കുമാര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മല്‍, വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date