Skip to main content

മത്സര പരീക്ഷ പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പൊന്നാനി  ഈശ്വരമംഗലം കരിമ്പനയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ  യുവജന   പരിശീലന കേന്ദ്രത്തില്‍ ജൂലൈ ആദ്യത്തില്‍ ആരംഭിക്കുന്ന  പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  പി.എസ്.സി ,എസ്.എസ്.സി,  ബാങ്ക്, റെയില്‍വെ  തുടങ്ങിയ പരീക്ഷകള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്ക്  അപേക്ഷിക്കാം.  ന്യൂനപക്ഷ വിഭാഗത്തിന് പുറമെ  20 ശതമാനം സീറ്റുകള്‍ മറ്റു പിന്നോക്ക  വിഭാഗങ്ങള്‍ക്ക് ലഭിക്കും. പി.എസ്.സി ഫൗണ്ടേഷന്‍  കോഴ്സ്, ഡിഗ്രി തലത്തിലുളള പരീക്ഷകള്‍ക്കായുള്ള  ഗ്രാജ്വേറ്റ് ലെവല്‍  കോഴ്സ്  എന്നിങ്ങനെ രണ്ട്  റഗുലര്‍ ബാച്ചുകള്‍ ഉണ്ടാകും. അപേക്ഷകള്‍  2021 ജൂണ്‍  16 നുള്ളില്‍ സമര്‍പ്പിക്കണം. വിലാസം: പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്സ് ,ഈശ്വരമംഗലം ,കരിമ്പന പൊന്നാനി- 679573. കൂടുതല്‍ വിവരങ്ങള്‍ക്ക് ccmypniadmi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9633757286, 9946175811 എന്നീ വാട്‌സാപ്പ് നമ്പറുകളിലോ ബന്ധപ്പെടണം.  

date