Skip to main content

പുതിയ വായ്പകൾക്കായി 2670 കോടി രൂപ നബാർഡ് ധനസഹായം

പുതിയ ഹൃസ്വകാല വായ്പകൾ നൽകുന്നതിനായി നബാർഡ് കേരള സംസ്ഥാന സഹകരണ ബാങ്കിനും കേരള ഗ്രാമീണ ബാങ്കിനുമായി 2670 കോടി രൂപയുടെ സഹായം വിതരണം ചെയ്തു.  സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ ഹൃസ്വകാല കാർഷിക വായ്പകൾ നൽകുന്നതിനും 800 കോടി രൂപ ഹൃസ്വകാല കാർഷികേതര വായ്പകൾ നൽകുന്നതിനും ഉപയോഗിക്കാം. കേരള ഗ്രാമീണ ബാങ്കിനുള്ള 1000 കോടി രൂപയുടെ ധനസഹായം ഹൃസ്വകാല കാർഷിക വായ്പകൾ നൽകുന്നതിനാണ്.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ റിസർവ് ബാങ്ക് 2021 ഏപ്രിലിൽ സ്‌പെഷ്യൽ ലിക്വിഡിറ്റി ഫണ്ട് 25000 കോടി രൂപയുടെ പ്രത്യേക ധനസഹായം നബാർഡിനു അനുവദിച്ചിരുന്നു. ഈ പാക്കേജിന്റെ ഭാഗമായാണ് കേരളത്തിന് 4.40 ശതമാനം  പലിശക്ക് 2670 കോടി രൂപയുടെ സഹായം നൽകിയിരിക്കുന്നത്.  
പി.എൻ.എക്സ് 1724/2021
 

date