Skip to main content

ജില്ലയിൽ കുളമ്പു രോഗം നിയന്ത്രണ വിധേയം

 

ആലപ്പുഴ: ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ റിപ്പോർട്ട് ചെയ്ത കുളമ്പുരോഗം നിയന്ത്രണ വിധേയമായതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഏപ്രിൽ 21നാണു കുളമ്പ് രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്. കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്ഡൗൺ സാഹചര്യത്തിലും രോഗസംക്രമണം തടയുന്നതിനായി റിംഗ് വാക്സിനേഷനും നടക്കുന്നുണ്ട്. രോഗം വന്ന കന്നുകാലികളുടെ ചികിത്സക്കാവശ്യമായ മരുന്നുകളും അണുനാശിനിയും വകുപ്പ് മുഖേനയും ബന്ധപ്പെട്ട പഞ്ചായയത്തുകൾ മുഖേനയും വിതരണം ചെയ്യുന്നുണ്ട്. രോഗം കൂടുതലായി ബാധിച്ച പഞ്ചായത്തുകളിൽ വാക്സിനേഷനും ചികിത്സയ്ക്കുമായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ഫോൺ: 0477 2252635.

date