Skip to main content

കോവിഡാനന്തര ആയുർവേദ ചികിത്സയ്ക്ക് അവസരം ഒരുക്കി   അരൂർ ഗ്രാമപഞ്ചായത്ത്

 

ആലപ്പുഴ: കോവിഡ് 19 രോഗം ഭേദമായതിനു ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതതകൾക്ക് പരിഹാരം കാണുന്നതിനായി കോവിഡാനന്തര ആയുർവ്വേദ ചികിത്സകള്‍ക്ക് അവസരം ഒരുക്കി അരൂർ ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രികളും പഞ്ചായത്തും. ‘പുനർജനി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനു പുറമേ സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം, തുടങ്ങിയ കോവിഡ് ചികിത്സാ പദ്ധതികളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരൂർ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്. 60 വയസ്സിൽ താഴെയുള്ള വ്യക്തികൾക്കുള്ള കോവിഡ് പ്രതിരോധ പദ്ധതിയാണ് സ്വാസ്ഥ്യം. 60 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കുള്ള കോവിഡ് പ്രതിരോധ പദ്ധതിയാണ് സുഖായുഷ്യം. ക്വാറന്റൈനിൽ കഴിയുന്നവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനായി മരുന്ന് നൽകുന്ന പദ്ധതിയാണ് അമൃതം. കോവിഡ് ബാധിച്ച എല്ലാ പ്രായക്കാർക്കുമുള്ള പ്രത്യേക ചികിത്സ പദ്ധതിയാണ് ഭേഷജം. അരൂരിലെ സർക്കാർ ആയുർവേദ ആശുപത്രിയിലെ വിദഗ്ധരായ രണ്ട് ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
ഇവയ്ക്കു പുറമേ നിരാമയ എന്ന പേരിൽ ആയുർവേദ ടെലിമെഡിസിൻ സംവിധാനവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. രാവിലെ 9 മുതൽ 12 മണി വരെയാണ് ടെലിമെഡിസിൻ സേവനം. ഫോൺ : 9495886281. 

date