Skip to main content

ജില്ലയിൽ 1758 പേർക്ക് കോവിഡ്

2040 പേർ രോഗമുക്തരായി

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 %

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച (ജൂൺ 2) 1758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2040 പേർ രോഗമുക്തരായി. 12.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1753 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,58,252 പേർ രോഗമുക്തരായി. 17,388 പേർ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -359

വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 2092

വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 12813

ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 202

നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 5079

നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ- 3625

നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 49070

പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 14501
 

date