Skip to main content

അത്യാവശ്യകാര്യങ്ങൾക്കേ ബാങ്കുകളിലെത്താവൂ

 

ആലപ്പുഴ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാസ്ബുക്ക് പതിക്കൽ അടക്കമുള്ള അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കായി ആരും ബാങ്കുകളെ സമീപിക്കരുതെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ബാങ്കുകളിൽ എത്താവൂ. ഇടപാടുകാർ ബാങ്കിന്റെ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ചാണ് നിശ്ചിതദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നത്്. പാസ്ബുക്ക് പതിക്കൽ അടക്കമുള്ള അത്യാവശ്യമല്ലാത്ത ആവശ്യങ്ങൾക്കായി ജനങ്ങൾ എത്തുന്നത് ബാങ്കുകളിൽ തിരക്ക് വർധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. 
 

date