Skip to main content

കോവിഡ് ആശുപത്രികളിൽ 56.6 ശതമാനം കിടക്കകൾ ഒഴിവ്

 

 

 

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളിൽ  56.5 ശതമാനം കിടക്കകൾ ഒഴിവ്. 3,486 കിടക്കകളിൽ 1,972 എണ്ണം ഒഴിവുണ്ട്. 120 ഐ.സി.യു കിടക്കകളും 49 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 559 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 677 കിടക്കകൾ, 46 ഐ.സി.യു, 42 വെന്റിലേറ്റർ, 324 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

14 സി.എഫ്.എൽ.ടി.സികളിലായി  1,710 കിടക്കകളിൽ  1,031 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 387 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ  ആകെയുള്ള 2,558 കിടക്കകളിൽ 1,849 എണ്ണവും ഒഴിവുണ്ട്.

date