Skip to main content

പരിസ്ഥിതി പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം

 

 

 

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൃശ്ശൂർ പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനം  മികച്ച പരിസ്ഥിതി പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുമെന്ന് ഡയറക്ടർ അറിയിച്ചു.  താൽപര്യമുള്ള വ്യക്തികളോ സംഘടനകളോ തങ്ങൾ ഏറ്റെടുത്ത് നടത്തിയ വനാധിഷ്ഠിത പുനരുജ്ജീവന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പ്രദേശത്തെ വാർഡ് / ഡിവിഷൻ മെമ്പറുടെ സാക്ഷ്യപത്രം സഹിതം പ്രോഗ്രാം കോഡിനേറ്റർ, വിജ്ഞാന വ്യാപന പരിശീലന വിഭാഗം, കേരള വന ഗവേഷണ സ്ഥാപനം, പീച്ചി 680 653 എന്ന വിലാസത്തിലോ kunhi@kfri.org  ഇ മെയിലിലോ 9447126861 വാട്സാപ്പ് നമ്പറിലോ അയക്കണം.   പത്ര കട്ടിങ്ങുകൾ, ഫോട്ടോ, വീഡിയോ,  പദ്ധതിയെ കുറിച്ച് ഒരു പേജിൽ കവിയാത്ത വിവരണം തുടങ്ങിയവയാണ് അയക്കേണ്ടത്.  അവസാന തീയതി ജൂൺ 5. വിശദവിവരം www.kfri.org ൽ ലഭിക്കും.

date