Skip to main content

കോവിഡ് പ്രതിരോധം: മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു

 

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ വിവിധ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജിൻസി ജോളി നിർവഹിച്ചു. 15 ലക്ഷം രൂപ ചെലവിലാണിത്.

പൾസ് ഓക്സിമീറ്റർ, ആന്റിജൻ കിറ്റ്‌, മാസ്ക്, ഗ്ലോവ്സ്, സാനിറ്റൈസർ വന്നിവയടങ്ങുന്ന മെഡിക്കൽ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഇന്നലെ (ജൂൺ 2) തകഴി പി. എച്ച്.സിക്ക്‌ മെഡിക്കൽ കിറ്റ്‌ വിതരണം ചെയ്തു. ഇന്ന് (ജൂൺ 3) തലവടി പി. എച്ച്. സി , കൈനകരി പി. എച്ച്. സി , ചമ്പക്കുളം സി. എച്ച്. സി  എന്നിവിടങ്ങളിലും മെഡിക്കൽ കിറ്റ്‌ നൽകും.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

date