Skip to main content

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം

ലോക പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ പോസ്റ്റര്‍ തയാറാക്കുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കും. കോവിഡ്-19 ന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ഉദ്ദേശിച്ചുള്ള മത്സരത്തില്‍ 12 മുതല്‍ 18 വരെ (6-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ) പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പ് പ്രായം തെളിയിക്കുന്ന രേഖകള്‍ സഹിതം ബയോഡേറ്റ 8129557741, 9447416595 എന്നീ വാട്‌സാപ്പ് നമ്പരുകളിലേക്കോ   smptamis@gmail.com എന്ന ഇ-മെയില്‍ ഐ.ഡി യിലോ അയക്കണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദാംശങ്ങള്‍ക്ക് 8129557741, 9447416595 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

date