Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2021-22 വര്‍ഷത്തെ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുളളവരും നടപ്പുവര്‍ഷം അഞ്ചാം   ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാനം, നാലാം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂണ്‍ 10നകം പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫിസില്‍/ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടി മികച്ച വിദ്യാഭ്യാസവും താമസ സൗകര്യവും സൗജന്യമായി ലഭിക്കും. അപേക്ഷയുടെ മാതൃക ജില്ലാ ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസുകളില്‍ നിന്നോ www.scdd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാപട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2322712, 85476300037.

date