Skip to main content

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം 

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ വസ്തുവില്‍ അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും, ശിഖരങ്ങളും ഉടമസ്ഥര്‍ അടിയന്തരമായി വെട്ടിമാറ്റണം. കാലവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇപ്രകാരം വെട്ടിമാറ്റാത്ത വൃക്ഷങ്ങളോ, ശിഖരങ്ങളോ, ഫലങ്ങളോ വീണ് പൊതുജനങ്ങളുടെ ജീവനും, സ്വത്തിനും നാശനഷ്ടം ഉണ്ടാകുന്നപക്ഷം ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date