Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വെട്ടിക്കുന്ന് കോളനി ഭാഗം), കോയിപ്രം‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, പുറമറ്റം‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (ദീര്‍ഘിപ്പിക്കുന്നു), ചിറ്റാര്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 13, കലഞ്ഞൂര്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പോത്തുപാറ ഭാഗം) , ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, വാര്‍ഡ് 07 (ചക്കാലകുന്ന് ഭാഗം) വാര്‍ഡ് 09 (പുളിക്കാമല രാജീവ് ഗാന്ധി കോളനി ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂൺ രണ്ട് മുതല്‍ ഒൻപതു വരെ  കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂൺ ഒൻപതിന്  അവസാനിക്കും.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ  (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

date