Skip to main content

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ഇലഞ്ഞിമംപള്ളത്ത് കോളനി പ്രദേശം,  ഗുരുമന്ദിരത്തിനും മുതലപ്പുഴ ജംഗ്ഷനും ഇടയ്ക്ക്), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പറക്കാവ് കോളനി മുതല്‍ കോട്ടൂരേത്ത് പടി വരെ ഭാഗങ്ങള്‍), വാര്‍ഡ് 08(പാറയില്‍ ഭാഗം മുതല്‍ സീഡ് ഇന്ത്യ ഭാഗം വരെ),  വാര്‍ഡ് 07, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (നെല്ലിമല പുത്തന്‍പീടിക പടി മുതല്‍ മോളിക്കല്‍ മല ഇ.എ.എല്‍.പി.എസ്സ് സ്കൂള്‍ പടി ഭാഗം വരെ), വാര്‍ഡ് 11 (മാരിയത്ത് പള്ളി മുതല്‍ കുഞ്ഞന്‍വീട് ഭാഗം വരെയും, നെല്ലിക്കല്‍ ഭൂവനേശ്വരി അമ്പലം മുതല്‍ പാറയില്‍ ഭാഗം വരെയും), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, നിരണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 എന്നീ പ്രദേശങ്ങളെ ജൂണ്‍ രണ്ടു മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ‍അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)  ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

date