Skip to main content

കോവിഡ് വാക്‌സിനേഷന്‍: ജില്ലയില്‍ 7,25,008 പേര്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 7,25,008 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,91,008 പേര്‍ ഒന്നാം ഡോസും 1,34,000 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചിട്ടുള്ളത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 20,311 പേരാണ് ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചത്. 13 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,78,304 പേര്‍ ആദ്യഘട്ട വാക്സിനും 75,897 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ 40,368 പേരാണ് ഒന്നാം ഘട്ട വാക്സിന്‍ സ്വീകരിച്ചത്. 28,104 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 18,478 പേര്‍ ഒന്നാം ഡോസും 17,086 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേരാണ് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചത്. 33,547 പേര്‍ ഒന്നാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്.

date