Skip to main content

രോഗികള്‍ക്ക് ആശ്വാസമായി യുവജനക്ഷേമ ബോര്‍ഡിന്റെ മരുന്ന് വണ്ടി

ലോക്ക് ഡൗണില്‍ മലപ്പുറം ജില്ലയിലെ രോഗികള്‍ക്ക് ആശ്വാസമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ മരുന്ന് വണ്ടി പ്രയാണം തുടരുന്നു. ഇതുവരെ 1,186 പേര്‍ക്കാണ് ബോര്‍ഡിന്റെ ഇടപെടലിലൂടെ അവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കിയത്. ജില്ലയ്ക്ക് പുറത്തു മാത്രം ലഭ്യമാകുന്ന ജീവന്‍ രക്ഷാ മരുന്നുകളുള്‍പ്പെടെ മരുന്ന് വണ്ടി പദ്ധതിയുലൂടെ രോഗികളിലേക്ക് എത്തിച്ചു വരുന്നുണ്ട്. മരുന്നിന്റെ വില മാത്രം ഈടാക്കിയുള്ള ഈ പദ്ധതി ഇതിനകം ജനകീയമായിട്ടുണ്ടെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.ജി പ്രദീപ് കുമാര്‍ പറഞ്ഞു.

ജില്ലാ തലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററുകളില്‍ വിളിച്ചാണ് ലഭിക്കേണ്ട മരുന്നുകളുടെ വിവരങ്ങള്‍ നല്‍കേണ്ടത്. ഇങ്ങനെ ആവശ്യപ്പെടുന്ന മരുന്നുകള്‍ മരുന്ന് വണ്ടിയിലൂടെ ആവശ്യക്കാര്‍ക്ക് എത്തിച്ചു വരുന്നു. ഗ്രാമപഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ മരുന്ന് വണ്ടിയുടെ സേവനം ജില്ലയില്‍ തുടരും. കാള്‍ സെന്റര്‍ നമ്പര്‍: 9496031004.
 

date