Skip to main content

പുനര്‍ജനി പദ്ധതിക്കെതിരായ പ്രചാരണം തെറ്റിദ്ധാരണാജനകം

പുനര്‍ജനി പദ്ധതിയുടെ ഭാഗമായി കോവിഡ് നെഗറ്റീവായ എല്ലാവര്‍ക്കും  ഒരേ തരം മരുന്നുകളടങ്ങിയ ആയുര്‍വേദ മരുന്നുകളാണ്  വിതരണം ചെയ്യുന്നത് എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍  തെറ്റിദ്ധാരണജനകമാണെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) ഡോ. ആര്‍.ഉഷ അറിയിച്ചു. കോവിഡ് നെഗറ്റീവ് ആയവരിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലയിലെ  ആയുര്‍ രക്ഷാ ക്ലിനിക്കുകളിലൂടെ മരുന്നുകളും ചികിത്സകളും നല്‍കിവരുന്നുണ്ട്.  സ്റ്റേറ്റ് ആയുര്‍വ്വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളനുസരിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളിലെ  ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ നേരിട്ടോ ഫോണ്‍   വഴിയോ ആരോഗ്യ പ്രശ്‌നങ്ങള്‍  ചോദിച്ചറിഞ്ഞ ശേഷമാണ്    മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതെന്നും ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ഡി.എം.ഒ അറിയിച്ചു.  

date