Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

 ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ വേങ്ങര കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ച സൗജന്യ പി.എസ്.സി, മറ്റു മത്സര പരീക്ഷകള്‍ എന്നിവക്കുള്ള സൗജന്യ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍ ഡിഗ്രി (GCEC) തലത്തിലും, പ്ലസ്ടു (PFC) തലത്തിലുമുള്ള രണ്ട് റെഗുലര്‍ ബാച്ചുകളും ഒരു ഹോളിഡേ ബാച്ചുമാണുള്ളത്. ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും. യോഗ്യരായവര്‍ ജൂണ്‍ 16 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത പരീക്ഷകളുടെ മാര്‍ക്കിന്റെയും ഓണ്‍ലൈന്‍ ഇന്റര്‍വ്വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാ ഫോറം ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ccmyvengara21admission@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും  9633337818, 9946776465 , 9447243321 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. പി. മമ്മദ് അറിയിച്ചു.

date