Skip to main content

അനോടിപ്പള്ളം ഹരിതാഭമാക്കും; പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിക്കുക 200 വൃക്ഷതൈകള്‍

സംരക്ഷണ പാതയിലെത്തിയ അനോടിപ്പള്ളം ജൈവസമ്പുഷ്ടമാകുന്നു. നാശത്തിന്റെ വക്കിലായിരുന്ന ജില്ലയിലെ പ്രധാന ജല സ്രോതസായ അനോടിപ്പള്ളത്തെ തിരിച്ചു പിടിക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ 200 വൃക്ഷ തൈകളാണ് പ്രദേശത്ത് വെച്ചു പിടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോടിക്‌സിന്റെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ച് സംരക്ഷണ വേലിയുടെയും ഏക്കല്‍ നീക്കം ചെയ്യുന്നതിന്റെയും പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. സമീപഭാവിയില്‍ ടൂറിസം ഭൂപടത്തില്‍ ഇടം നേടുന്ന തരത്തിലുള്ള പദ്ധതികളാണ് പ്രദേശത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് അനോടിപ്പള്ളമുള്‍ക്കൊള്ളുന്ന പ്രദേശം തൈകള്‍ നട്ടുവളര്‍ത്തി ഹരിത ഭംഗി വരുത്തുന്നത്. വൃക്ഷതൈകള്‍ നടുന്നതിന്റെ  ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10.30 ന് എ.കെ.എം.അഷ്‌റഫ് എം എല്‍  എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ.സജിത്ബാബു, എച്ച്.എ.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.സജി, പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ, മറ്റ് ജനപ്രതിനിധികള്‍,  വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നവര്‍ ചടങ്ങില്‍ സംബന്ധിക്കും.  

date